Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Member Of Valapattanam

വ​ള​പ​ട്ട​ണ​ത്തെ ആ​സ്ഥാ​ന മെം​ബ​ർ

ക​​​ണ്ണൂ​​​ര്‍: വ​​​ള​​​പ​​​ട്ട​​​ണം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​റാം വാ​​​ർ​​​ഡി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ വാ​​​ർ​​​ഡി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ആ​​​വ​​​ശ്യം ഇ​​​ല്ല. 1979 മു​​​ത​​​ല്‍ 2005-ല്‍ ​​​പ​​​ട്ടി​​​ക​​​ജാ​​​തി സം​​​വ​​​ര​​​ണ​​​മാ​​​യ​​​പ്പോ​​​ള്‍ ഒ​​​ഴി​​​കെ ഒ​​​റ്റ മെം​​ബ​​​റാ​​​ണ് ഈ ​​​വാ​​​ര്‍​ഡി​​​ന്. പേ​​​ര് വി.​​​കെ. ല​​​ളി​​​താ​​​ദേ​​​വി. ഇ​​​ത്ത​​​വ​​​ണ ജ​​​ന​​​റ​​​ല്‍ ആ​​​ണെ​​​ങ്കി​​​ലും മ​​​ത്സ​​​രി​​​ക്കാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തു ല​​​ളി​​​താ​​​ദേ​​​വി​​​യെ​​​യാ​​​ണ്.

ഫ്ല​​​ക്സ് ബോ​​​ര്‍​ഡും പോ​​​സ്റ്റ​​​റു​​​ക​​​ളു​​​മി​​​ല്ലാ​​​തെ 79-ാം വ​​​യ​​​സി​​​ലും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ണ്. വീ​​​ടു​​​ക​​​ളി​​​ല്‍ ന​​​ല്‍​കാ​​​നു​​​ള്ള ക​​​ത്ത് മാ​​​ത്ര​​​മാ​​​ണ് അ​​​ച്ച​​​ടി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​മാ​​​ത്ര​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചെ​​​ല​​​വും.

1979-ലാ​​​ണ് ല​​​ളി​​​താ​​​ദേ​​​വി പ​​​ഞ്ചാ​​​യ​​​ത്ത​​​ങ്ക​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്ന​​​ത്. എ​​​ട്ട് വാ​​​ര്‍​ഡി​​​ല് ഒ​​​രെ​​​ണ്ണം വ​​​നി​​​ത​​​ക​​​ള്‍​ക്കാ​​​യി മാ​​​റ്റി​​​വ​​​ച്ച​​​താ​​​ണു വ​​​ഴി തു​​​റ​​​ന്ന​​​ത്. ജ​​​ന​​​താ​​​പാ​​​ര്‍​ട്ടി​​​ക്കാ​​​രാ​​​ണ് ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ ല​​​ളി​​​താ​​​ദേ​​​വി​​​യെ ആ​​​ദ്യം സ​​​മീ​​​പി​​​ച്ച​​​ത്.

അ​​​വ​​​രോ​​​ടു താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ല്ല. കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​ര്‍ പി​​​ന്നാ​​​ലെ​​​യെ​​​ത്തി. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യോ​​​ടു​​​ള്ള ഇ​​​ഷ്ടം​​​കൊ​​​ണ്ട് സ​​​മ്മ​​​തം​​​മൂ​​​ളി. പി​​​ന്നെ ആ​​​റാം​​​വാ​​​ര്‍​ഡി​​​ന്‍റെ സ്ഥി​​​രം മെം​​ബ​​​റാ​​​യി. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ കോ​​​ണ്‍​ഗ്ര​​​സും ലീ​​​ഗും മു​​​ന്ന​​​ണി​​​യി​​​ല്ലാ​​​തെ പൊ​​​രു​​​തി​​​യ​​​പ്പോ​​​ള്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍നി​​​ന്നു ജ​​​യി​​​ച്ച​​​ത് ല​​​ളി​​​താ​​​ദേ​​​വി മാ​​​ത്ര​​​മാ​​​ണ്.

67 വോ​​​ട്ടാ​​​യി​​​രു​​​ന്നു ഭൂ​​​രി​​​പ​​​ക്ഷം. ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​യി അ​​​ഞ്ച​​​ര​​​വ​​​ര്‍​ഷം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി. ഒ​​​രു ത​​​വ​​​ണ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും. 2001-ല്‍ ​​​രാ​​​മ​​​ഗു​​​രു യു​​​പി സ്‌​​​കൂ​​​ള്‍ പ്ര​​​ഥ​​​മാ​​​ധ്യാ​​​പി​​​ക​​​യാ​​​യി വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം പൂ​​​ര്‍​ണ​​​മാ​​​യും പൊ​​​തു​​​രം​​​ഗ​​​ത്താ​​​ണ്.

ഭ​​​ര്‍​ത്താ​​​വ് പ​​​രേ​​​ത​​​നാ​​​യ ഈ​​​ശാ​​​ന​​​നും മ​​​ക്ക​​​ളാ​​​യ മ​​​നോ​​​ജും മീ​​​ന​​​യും കൊ​​​ച്ചു​​​മ​​​ക്ക​​​ളു​​​മെ​​​ല്ലാം എ​​​ന്നും പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 14 വാ​​​ര്‍​ഡു​​​ള്ള ചെ​​​റി​​​യ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഈ ​​​വാ​​​ര്‍​ഡി​​​ല്‍ ആ​​​കെ 495 വോ​​​ട്ട​​​ര്‍​മാ​​​രാ​​​ണു​​​ള്ള​​​ത്. സി​​​പി​​​എ​​​മ്മി​​​ലെ കെ.​​​വി. പ്ര​​​ശാ​​​ന്ത് ബാ​​​ബു​​​വും ബി​​​ജെ​​​പി​​​യി​​​ലെ ശൈ​​​ല​​​ജ കി​​​ഴ​​​ക്കെ ഇ​​​ല്ല​​​വു​​​മാ​​​ണ് എ​​​തി​​​രാ​​​ളി​​​ക​​​ള്‍.

Latest News

Corehub Up